news
A

Author

Aparna

Published

January 29, 2026

സ്വർണപ്രഭയിൽ ദുബായ്: ലോകത്തിലെ ആദ്യ ‘ഗോൾഡ് സ്ട്രീറ്റ്’ ഒരുങ്ങുന്നു,

സ്വർണപ്രഭയിൽ ദുബായ്: ലോകത്തിലെ ആദ്യ ‘ഗോൾഡ് സ്ട്രീറ്റ്’ ഒരുങ്ങുന്നു,

ദുബായ്: ദുബായുടെ വ്യാപാര-വിനോദസഞ്ചാര മേഖലയിൽ പുതുചരിത്രമെഴുതാൻ ഒരുങ്ങുകയാണ് അതുല്യമായ ‘ഗോൾഡ് സ്ട്രീറ്റ്’. സ്വർണത്തിന്റെ തിളക്കത്തിൽ മിനുങ്ങുന്ന പ്രത്യേക തെരുവുമായി ലോകത്തിലെ ആദ്യ സ്വർണ ഡിസ്ട്രിക്റ്റ് എന്ന വിശേഷണം സ്വന്തമാക്കാനാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്. പുതുതായി വികസിപ്പിച്ച ഗോൾഡ് ഡിസ്ട്രിക്റ്റിൽ നടപ്പാതകൾ മുതൽ തെരുവുവിളക്കുകൾ വരെ സ്വർണം പൂശിയ രൂപകൽപ്പനയിലാണ് ഒരുക്കുന്നത്. കാഴ്ചക്കാരെ ആകർഷിക്കുന്ന സ്വർണ അലങ്കാരങ്ങളും കലാസൃഷ്ടികളും ഉൾപ്പെടുത്തി രാത്രിയിൽ മുഴുവൻ പ്രദേശവും പ്രകാശോജ്ജ്വലമാകുന്ന തരത്തിൽ ലൈറ്റിംഗ് സംവിധാനവും ഒരുക്കിയിട്ടുണ്ട്. ആയിരത്തിലധികം വ്യാപാര സ്ഥാപനങ്ങൾ ഇവിടെ പ്രവർത്തിക്കും. പ്രമുഖ ജ്വല്ലറി ഷോറൂമുകൾ, പെർഫ്യൂം ഔട്ട്ലെറ്റുകൾ, ഫാഷൻ സ്റ്റോറുകൾ, ഗിഫ്റ്റ് ഷോപ്പുകൾ എന്നിവയ്‌ക്കൊപ്പം ഭക്ഷണശാലകളും വിനോദകേന്ദ്രങ്ങളും സന്ദർശകർക്കായി സജ്ജമാക്കുന്നു. മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ സ്വർണാഭരണ വിൽപനശാലയുമായി ജോയ് ആലുക്കാസ് ഗ്രൂപ്പും ഈ മേഖലയിൽ പ്രധാന സാന്നിധ്യമാകും. പഴയ ദേര ഗോൾഡ് സൂക്കിലെ തിരക്ക്, പാർക്കിങ് പ്രശ്നങ്ങൾ, പരിമിതമായ സൗകര്യങ്ങൾ തുടങ്ങിയ കുറവുകൾ പരിഹരിച്ചുകൊണ്ടാണ് പുതിയ ഡിസ്ട്രിക്റ്റ് രൂപകൽപ്പന ചെയ്തത്. വിശാലമായ ഇടം, മെച്ചപ്പെട്ട സുരക്ഷാ സംവിധാനം, കുടുംബസൗഹൃദ അന്തരീക്ഷം എന്നിവയാണ് പ്രധാന സവിശേഷതകൾ.

ഈ വർഷം അവസാനിക്കുന്നതിനുമുമ്പ് പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കാനാണ് അധികൃതരുടെ തീരുമാനം. ഷോപ്പിംഗിനും വിനോദസഞ്ചാരത്തിനും പുതിയ അനുഭവം നൽകുന്ന സ്വർണത്തിന്റെ ഈ തെരുവ് ദുബായുടെ പുതിയ ആകർഷണകേന്ദ്രമാകുമെന്ന് പ്രതീക്ഷിക്കുന്നു.

Share Article